കണ്ണൂര്‍; ഇനി മദ്യപാനികള്‍ക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതേണ്ട. നാളെ പയ്യന്നൂരില്‍ നടക്കുന്ന മദ്യ ഉപഭോക്തൃ സംരക്ഷണ സമിതി (എംയുഎസ്എസ്) യോഗം മദ്യപാനികള്‍ക്ക് എതിരെ ഭരണ കൂടവും നീതിപീഠവും പൊതുസമൂഹവും പുലര്‍ത്തുന്ന മനുഷ്യത്വ രഹിത നിലപാടുകള്‍ തുറന്നുകാട്ടും.
കേരളത്തിലെ ജനസംഖ്യയുടെ നിര്‍ണ്ണായക ശതമാനം മദ്യ ഉപഭോക്താക്കളാണെന്ന് സംഘടനയുടെ കണ്‍വീനര്‍ പറയുന്നു. 80 ലക്ഷത്തിലധികം വരുന്ന ഈ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാതെ കരിഞ്ചന്ത വില്‍പ്പന നടത്തുകയാണ് ഇവിടെ. നല്ല മദ്യം ലഭിക്കുന്നില്ലെന്നും പേരില്‍ മാത്രമാണ് ഇവിടെ വിദേശ മദ്യം ലഭിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. മാത്രമല്ല പൊരിവെയിലത്ത് മൂന്നും നാലും മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയുമുണ്ട്. ഇത് ക്രൂരതയാണെന്നും മദ്യവിതരണം സുതാര്യമാക്കണമെന്നുമാണ് അവരുടെ ആവശ്യം.
കൂടുതല്‍ ഔട്ട് ലെറ്റുകള്‍ തുറക്കണം, പ്രധാന പാതകളില്‍ കഴിയുന്നില്ലെങ്കില്‍ കഴിയുന്നിടത്ത് ഔട്ട്‌ലെറ്റുകള്‍ തുറക്കണം. ഈ ആവശ്യങ്ങള്‍ പൊതുജനത്തേയും സമൂഹത്തേയും ബോധ്യപ്പെടുത്താനാണ് നാളെ വൈകിട്ട് 4 മണിക്ക് ഷേണായിസ് സ്‌ക്വയില്‍ യോഗം നടക്കുന്നത്.
Discussion about this post