ആലപ്പുഴ: കടലില്‍ പോയ ബോട്ടിന്റെ യന്ത്രം തകരാറായത് മൂലം കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. ആറാട്ടുപുഴ സ്വദേശിയുടെ രുദ്ര എന്ന പേരിലുള്ള ബോട്ടിലുള്ള എട്ട് തൊഴിലാളികളെയാണ് ആലപ്പുഴ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ ആര്‍ത്തുങ്കല്‍ തീരത്തിന് പടിഞ്ഞാറ് 28-നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ബോട്ട് കേടായത്. പതിന്നാല് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാത്രി ഒന്‍പത് മണിയോടെയാണ് ഇവരെ അഴീക്കല്‍ തീരത്തെത്തിച്ചത്. തകരാറിലായ ബോട്ടും മറൈന്‍ എന്‍ഫോഴ്സ്മെന്റ് കെട്ടിവലിച്ച് കരയ്ക്കെത്തിച്ചു.
Discussion about this post