തൃശ്ശൂര്‍; വിവാഹ മോചിതര്‍ക്കായി ആരംഭിച്ച വിവാഹ വെബ്‌സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകള്‍ തട്ടിപ്പുകള്‍ക്കിരയാവുന്നതായി റിപ്പോര്‍ട്ട്. വനിതാ കമ്മീഷനു മുമ്പില്‍ ഇത്തരം കേസുകള്‍ കൂടുകയാണെന്നും അതിനാല്‍ ഇത്തരത്തില്‍ വിവാഹം നടത്തുന്നതിനു മുമ്പ് സമൂഹം ജാഗ്രത പാലിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫെയ്ന്‍ പറഞ്ഞു.
എറണാകുളത്ത് കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫെയ്ന്‍. രണ്ടാമതും മൂന്നാമതും ഈ വെബ്സൈറ്റുകള്‍ വഴി വിവാഹിതരായ സ്ത്രീകളുടെ പണവും സ്വര്‍ണവും തട്ടിയെടുക്കപ്പെടുകയാണ്.
രണ്ടാം വിവാഹമായതിനാല്‍ പലരും അന്വേഷിക്കാതെയാണ് വിവാഹബന്ധങ്ങളിലെത്തുന്നത്. ഇത് തട്ടിപ്പുകാര്‍ മുതലെടുക്കുകയാണ്. സാമുദായികാടിസ്ഥാനത്തിലും വിവാഹങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ വിവാഹ ബ്യൂറോകളും വെബ്സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഇതിനു പിന്നില്‍ മാഫിയാ സാന്നിധ്യം ഉണ്ടാകാമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
Discussion about this post