കൊച്ചി: പ്രളയം മനുഷ്യനിര്‍മ്മിതമാണ്, കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമെന്ന ഡോ ഇ ശ്രീധരന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഫൗണ്ടേഷന് ഫോര്‍ റീസ്റ്റോറേഷന് ഓഫ് നാഷണല്‍ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഇ ശ്രീധരന് നല്കിയ ഹര്‍ജി ചീഫ് അധ്യക്ഷന്‍ ആയ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്.
പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും അത് സര്‍ക്കാര്‍ അവഗണിച്ചു എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
Discussion about this post