ശബരിമല ദര്‍ശനം നടത്തിയ മഞ്ജുവിന്റെ വീടിന് നേരെ കല്ലേറ്

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദളിത് ഫെഡറേഷന്‍ നേതാവ് മഞ്ജുവിന്റെ വീടിന് നേരെ കല്ലേറുണ്ടായത്

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയ കൊല്ലം ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ കല്ലേറ്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ദളിത് ഫെഡറേഷന്‍ നേതാവ് മഞ്ജുവിന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ മഞ്ജുവിന്റെ കഴുത്തിന് പരുക്കേറ്റു. പോലീസ് സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.

Exit mobile version