തൃശൂര്‍: പിഎസ്‌സി നടത്തിയ അസി.പബ്‌ളിക് പ്രോസിക്യൂട്ടര്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ ഏജന്‍സിയുടെ ഗൈഡില്‍ നിന്നുള്ളതാണെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന പിഎസ്‌സി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇക്കഴിഞ്ഞ 22-ാം തീയതി നടത്തിയ അസിസ്റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ പരീക്ഷയിലെ 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യന്‍ ഫോര്‍ ജൂഡീഷ്യല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നുള്ളതാണെന്ന് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ചോദ്യങ്ങളും ഓപ്ഷനുകളും സമാനമാണെും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരീക്ഷ റദ്ദാക്കണമെന്നുമായിരുന്നു പരാതി ഉന്നയിച്ച ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.
Discussion about this post