എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി; സാഹിത്യകാരി ഡോ എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീമദ് വാത്മീകി രാമായണ എന്ന സംസ്‌കൃത പുസ്തകത്തിന്റെ വിവര്‍ത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വിശ്വദീപം അവാര്‍ഡ്, നാലപ്പാടന്‍ പുരസ്‌ക്കാരം, ലളിതാംബിക സ്മാരക സാഹിത്യ പുരസ്‌ക്കാരം, എന്‍വി കൃഷ്ണവാരിയര്‍ പുരസ്‌ക്കാരം, സോവിയറ്റ് ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, സുവര്‍ണ്ണ കൈരളി അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷത് സംവത്സര സമ്മാന്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. കവിതാധ്വനി, വര്‍ണ്ണരാജി, ജി യുടെ കാവ്യജീവിതം, മലയാള സാഹിത്യചരിത്രം ,എന്നിവയാണ് മുഖ്യകൃതികള്‍.

Exit mobile version