കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 996 പേര്‍. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍സിപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണം കുത്തനെ വര്‍ധിക്കുന്നു, 2008ല്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് 13 പേരാണ് കൊല്ലപ്പെട്ടത്. ഇത് 2018ല്‍ എത്തിയപ്പോള്‍ മരിച്ചവരുടെ എണ്ണം 168 ആയി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 3585 പേര്‍ക്ക് പരിക്കേറ്റു.
പത്ത് വര്‍ഷത്തിനിടെ പരിക്കേറ്റവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2008ല്‍ 32 പേര്‍ക്കാണ് മൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. 953 പേര്‍ക്ക് 2018ല്‍ പരിക്കേറ്റു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കര്‍ഷകന്റെ കുടുംബത്തിന് നല്‍കുന്ന നഷ്ടപരിഹാര തുക 25 ലക്ഷമായി ഉയര്‍ത്തണമെന്ന് എന്‍സിപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ സഭാ ആവശ്യപ്പെട്ടു.