കൊച്ചി: തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. റെയ്ഡ് നടത്താന്‍ സിപിഎം നിരേധിത പാര്‍ട്ടിയല്ലെന്നും, വിലകുറഞ്ഞ പ്രസക്തിക്ക് വേണ്ടിയാണ് ചൈത്ര തെരേസ റെയ്ഡ് നടത്തിയതെന്നും കോടിയേരി പറഞ്ഞു. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് വിധേയമായിരിക്കണം. നിയമവാഴ്ച ഉറപ്പാക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മോഡി തുടര്‍ച്ചയായി കേരളത്തിലെത്തുന്നത് ആസൂത്രിതമാണെന്നും കോടിയേരി പറഞ്ഞു. പ്രധാനമന്ത്രി സംസാരിക്കുന്നത് ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ്. കേരളത്തെപ്പറ്റി മോഡിക്ക് ഒന്നും അറിയില്ല. വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post