തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ലെന്നും ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം അനുവദിക്കുന്നത് ഇതിനെ മാനിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പോലീസുകാരുമായി അന്വേഷണത്തില്‍ സഹകരിക്കുന്ന സ്ഥിതിയുമാണ് സംസ്ഥാനത്തുള്ളത്. പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. അവരെ ഇകഴ്ത്തി കാട്ടാന്‍ ശ്രമം നടത്തുന്നു. അത്തരം ശ്രമത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയ ഒരു പ്രതിയെ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് സ്റ്റേഷനുനേരെ ആക്രമണം നടത്തിയ പ്രതികള്‍ക്കായി മേട്ടുക്കടയിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധന നടത്തിയതില്‍ ഡിസിപിയുടെ ചുമതല വഹിച്ചിരുന്ന ചൈത്ര തെരേസ ജോണിനെ വനിതാ സെല്‍ എസ്പിയായി സ്ഥലം മാറ്റിയിരുന്നു.
Discussion about this post