ആലുവ: കനത്ത മഴയില്‍ ആലുവ നഗരത്തിന്റെ പല ഭാഗങ്ങളും പ്രളയസമാനമായി. പ്രളയത്തില്‍ മണ്ണടിഞ്ഞ് കൂടിയ കാനകള്‍ ഇതുവരെ വൃത്തിയാക്കത്തത് ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കി. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടില്‍ കടകളിലും വെള്ളം കയറിയിരുന്നു.
കഴിഞ്ഞദിവസത്തെ മഴയില്‍ നഗരത്തിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡിലേക്കുള്ള റോഡും പരിസരങ്ങളും വെള്ളത്തിലായി. വാഹനങ്ങള്‍ പോകുമ്പോഴുള്ള ശക്തമായ തിരയില്‍ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം അടിച്ച് കയറി. കടകളിലേക്ക് വെള്ളം കയറിയതോടെ വ്യാപാരികള്‍ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. വെള്ളപൊക്കത്തില്‍ മണ്ണടിഞ്ഞ് നികന്ന കാനകള്‍ നഗരസഭ വൃത്തിയാക്കാത്തതാണ് നഗരത്തില്‍ വെള്ള കെട്ടിന് കാരണം
പ്രളയ കെടുതികളില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടയിലാണ് വ്യാപാരികള്‍ക്ക് ഈ ദുരിതം. പ്രളയ ശേഷം വ്യാപര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അടിഞ്ഞ് കുടിയ മാലിന്യങ്ങള്‍ പോലും നീക്കിയത് പോലീസും മര്‍ച്ചന്റ് അസോസിയേഷനും ചേര്‍ന്നാണ്.