തൃശ്ശൂര്‍: യുവമോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനായി തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ കൊലക്കേസില്‍ ശിക്ഷയനുഭവിച്ചയാളും. കാഞ്ഞാണി ബ്രഹ്മകുളം തീയ്യറ്ററില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി സുജയ്സേനനും സംഘപരിവാര്‍ പ്രവര്‍ത്തകരുമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്.
17 വര്‍ഷംമുമ്പ് ബ്രഹ്മകുളം തീയ്യേറ്ററില്വച്ച് ചാഴൂര്‍ ചെത്തിക്കാട്ടില് വേലപ്പന്റെ മകന് ബൈജുവി(25)നെയാണ് സുജയ്സേസനും സംഘവും കുത്തിക്കൊലപ്പെടുത്തിയത്.കേസിലെ രണ്ടാംപ്രതിയായിരുന്നു സുജയ്സേനന്‍. ഈ കേസില്‍ സുജയ് സേനനെ കോടതി ശിക്ഷിച്ചിരുന്നു.
അതേസമയം, യുവമോര്‍ച്ചയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഞായറാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി മോഡി കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ വിമാനമിറങ്ങിയത്. ഇവിടെവച്ചാണ് എംപി, മേയര്‍, കലക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊലക്കേസില്‍ ശിക്ഷകഴിഞ്ഞെത്തിയ സുജയ്സേനനും എത്തിയതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
സിറ്റി പോലീസ് കമ്മീഷണറുടെ തൊട്ടടുത്തുനിന്ന് സുജയ്സേനന്‍ പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുകയും ചെയ്തു.
Discussion about this post