തിരുവനന്തപുരം: മലപ്പുറത്തിനു പിന്നാലെ തിരുവനന്തപുരത്തും ഡിഫ്തീരിയ പടര്‍ന്നു പിടിക്കുന്നു. ഒരാള്‍ക്ക് അസുഖം സ്ഥിരീകരിച്ചു. മായം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മലപ്പുറം ജില്ലയിലാണ് ഡിഫ്തീരിയ മരണങ്ങള് എറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഡിഫ്തീരിയ വാക്സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എറ്റവുമധികം നടന്നതും മലപ്പുറത്താണ്.
എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റും മലപ്പുറത്ത് ഫലപ്രദമായിട്ടുണ്ട്. രോഗബാധ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറത്ത് 2016ല്‍ മാത്രം 216 പേര് ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചിക്തിസ തേടിയിരുന്നു. രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
പത്ത് വര്‍ഷത്തിനിടെ 341 പേര്‍ക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോള്‍ പതിനൊന്ന് പേരാണ് മരിച്ചത്. 15 വയസില്‍ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും ഡിഫ്തീരിയ ബാധിക്കുന്നത്.
Discussion about this post