കൊച്ചി: സുപ്രീംകോടതിയെ വെല്ലുവിളിച്ച് ശബരിമല കര്‍മ്മസമിതി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജികള്‍ തള്ളിയാല്‍ ക്ഷേത്രങ്ങള്‍ എങ്ങനെ സംരക്ഷികണമെന്ന് ഹിന്ദു സമൂഹത്തിനറിയാമെന്ന് ശബരിമല കര്‍മ്മ സമിതി പറഞ്ഞു.
ഹര്‍ജി തള്ളിയാല്‍ ഇതുവരെ കാണാത്ത ഹിന്ദു ഐക്യമായിരിക്കും ഇനി കാണുക. യുവതി പ്രവേശന വിധി ഉടനെ നടപ്പാക്കണമെന്നോ. ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്നോ കോടതി പറഞ്ഞിട്ടില്ലെന്നും ശബരിമല കര്‍മ്മസമിതി ചെയര്‍മാന്‍ അഡ്വ ഗോവിന്ദ് ഭരത് പറഞ്ഞു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല, സ്വാമി അയ്യപ്പദാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.