തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ആര്‍സിസിയിലെ ജീവനക്കാര്‍ സമരത്തില്‍. അധിക സമയം ജോലി ചെയ്താണ് ജീവനക്കാര്‍ ആദ്യഘട്ട സമരം ആരംഭിച്ചത്. ഏഴാം ശമ്പളകമ്മിഷന്‍ നടപ്പാക്കി ശമ്പളവര്‍ധന നല്‍കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് ഇതുവരെ നടപടി എടുത്തിട്ടില്ല.
ആര്സിസിക്കൊപ്പമുള്ള ശ്രീചിത്ര ആശുപത്രിയില്‍ ഏഴാം ശമ്പളകമ്മിഷന്‍ അനുസരിച്ചുള്ള വേതനം നല്കി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജീവനക്കാര്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ ഒരു മണിക്കൂര്‍ അധികം ജോലി ചെയ്താണ് പ്രതിഷേധം അറിയിച്ചത്. അടുത്തഘട്ടം ധര്‍ണ സമരമാണ് ആലോചനയിലുള്ളത്. ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ സമരത്തിന്റെ പാതയിലാണെന്നും സമരക്കാര്‍ പറഞ്ഞു.
Discussion about this post