തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയില്‍ നമ്മള് മലയാളികള്‍ക്കിടയില്‍ ഈയടുത്ത കാലത്തായി ട്രെന്‍ഡായി മാറിയ ഒരു വാക്കാണ് ‘കുട്ടൂസ്’. സ്ത്രീകളുടെ പേരിന്റെ കൂടെ ചേര്‍ത്ത് വിളിക്കുന്ന ഈ കുട്ടൂസ് പ്രയോഗം അങ്ങേയറ്റം താഴ്ത്തി കെട്ടലാണെന്നാണ് സരിത അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒരു നാലഞ്ചു വര്‍ഷമായി മലയാളികള്‍ക്കിടയില്‍ വന്ന ഒരു പൊളിറ്റിക്കല്‍ കറക്ടനസ് രോഗത്തിന്റെ ഭാഗമായുള്ള വിളി കൂടി ആണിതെന്നാണ് സരിത തന്റെ കുറിപ്പില്‍ പറയുന്നത്. ഏറ്റവും പുതുതായി ഇത് കണ്ടത് ഡോക്ടറായ എഐസിസി വക്തവായ വനിതയെ കുറിച്ചുളള ചര്‍ച്ചയിലാണെന്നും കുട്ടൂസ് എന്ന വിളിയിലൂടെ ശരിക്കും ഒരു താഴ്ത്തിക്കെട്ടലാണ് ഫീല്‍ ചെയ്യുന്നതെന്നും മുന്നേ ആയിരുനെങ്കില് ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നുവെന്നും സരിത തന്റെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ഫേസ്ബുകിലെ ഏറ്റവും അരോചകരമായ ഒരു ട്രെണ്ട് ആണ് ഈ കുട്ടൂസ് വിളി. ഏതൊരു രംഗത്തെയും കഴിവും പ്രാഗത്ഭ്യവും തെളിയിച്ച സ്ത്രീകളെ സൌന്ദര്യം മാത്രം നോക്കി വിളിക്കുന്ന അങ്ങേയറ്റം sexist ഏര്‍പ്പാട്. IPS ആവട്ടെ രാഷ്ട്രീയനേതാവ് ആവട്ടെ സിനിമാനടി ആവട്ടെ ഒരു കുട്ടൂസ് വിളിയിലൂടെ അത് വരെ അവര്‍ നേടിയതൊക്കെ അവരുടെ സൗന്ദര്യത്തിന്റെ പുറകിലായി. സ്മൃതി മന്ദാനയെക്കുറിച്ചുള്ള ഒരു പോസ്റ്റില്‍ സ്മൃതി കുട്ടൂസ് എന്നു സംബോധന ചെയ്ത് അഭിനന്ദിക്കുന്നത് അങ്ങേയറ്റം സെക്സിസ്റ് ഏര്‍പ്പാടാണ്..
ഒരു നാലഞ്ചു വര്‍ഷമായി മലയാളികള്‍ക്ക് വന്ന ഒരു പൊളിറ്റിക്കല്‍ correctness syndrome ന്റെ ഭാഗമായുള്ള വിളി കൂടെയാണിത് ചിലപ്പോഴൊക്കെ… AICC spokesperson ആയ ഒരു dentist നെ കുറിച്ചുളള ചര്‍ച്ചയിലാണ് ഇന്ന് രാവിലെ കണ്ടത് ഈ കുട്ടൂസ് ഏതെന്നു. കുട്ടൂസ് വിളിയിലൂടെ ശരിക്കും ഒരു താഴ്തിക്കെട്ടലാണ് ഫീല്‍ ചെയ്യുന്നത്….മുന്നേ ആയിരുനെങ്കില് ഏതാ ഈ ചരക്കെന്നു ചോദിക്കുമായിരുന്നു. ഇപ്പൊ മലയാളി പ്രബുദ്ധരായി. ചരക്കെന്നു പറയില്ല, സ്ത്രീകളെ അപനമാനിക്കലാവുമത്രേ..അപ്പൊ എളുപ്പമുണ്ട്, കുട്ടൂസ് എന്ന് വിളിച്ചാല്‍, സ്നേഹത്തോടെ ഉള്ള വിളിയായി,നമ്മുടെ സ്വന്തം എന്ന feel ആത്രേ അപ്പൊ. രണ്ടു കൊണ്ടും ഉദ്ദേശിച്ചത് ഒന്ന് തന്നെ എന്ന് ആര്‍കും മനസ്സിലാവുകയും ഇല്ല.
പിന്നെ അടുത്ത കൂട്ടര്, അങ്ങേയറ്റം പുരോഗമനവാദികളാണ്. ഇവര്‍ക്ക് അറിയാം ഈ വിളിയിലെ പ്രശ്നം. അത് കൊണ്ട് രാഷ്ട്രീയഎതിരാളികളായ സ്ത്രീകളെ മാത്രേ ഇവര്‍ കുട്ടൂസ് എന്ന് വിളിക്കൂ. തിരിച്ചു രാഷ്ട്രീയം പറഞ്ഞു എതിര്‍ക്കൂ എന്ന് പറഞ്ഞാല്‍, ഏയ് ഞങ്ങള്‍ക്ക് ഇതാണ് ഇഷ്ടം
സിനിമാഗ്രൂപുകളില് ആണ് ഏറ്റവും കഷ്ടം…ഏട്ടന്മാരുടെയും ഇക്കമാരുടെയും വിരല്‍ അനങ്ങിയാല്‍ വരെ അഭിനയം. പക്ഷെ ഞങ്ങള്‍ക്ക് ഐഷു കുട്ടൂസ്, രജീഷ കുട്ടൂസ്, പേരറിയാത്ത എല്ലാരും ആ കുട്ടൂസ് ഈ കുട്ടൂസ്… അഭിനയോം കഴിവും ഒക്കെ പിന്നെ!
Discussion about this post