കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. മല കയറുന്നതിന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നാല് യുവതികള്‍ നല്കിയ ഹര്‍ജിയും, കനകദുര്‍ഗയും ബിന്ദുവും ശബരിമലദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.
ചിത്തിര ആട്ട വിശേഷത്തിനിടെ മര്‍ദ്ദിച്ചെന്നാരോപിച്ച് തൃശൂര്‍ സ്വദേശിനി നല്കിയ ഹര്‍ജിയും പരിഗണനയിലുണ്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി അന്തിമ റിപ്പോര്‍ട്ടും കോടതിയുടെ മുന്നിലുണ്ട്. സ്ത്രീപ്രവേശനം സാധ്യമാകണമെങ്കില്‍ ഇനിയും ഒരു വര്‍ഷം കൂടി എങ്കിലും സമയം വേണ്ടിവരും എന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇതിന് കാരണമായി നിരീക്ഷക സമിതി ചൂണ്ടിക്കാട്ടുന്നത്.
Discussion about this post