അന്ന് സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി; ഇന്ന് പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍! പ്രകാശ് ബാബു പ്രതിയായത് ജാമമ്യമില്ലാ വകുപ്പുകള്‍ അടക്കം ഏഴ് ക്രിമിനല്‍ കേസുകളില്‍

വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കെപി പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

തൃശ്ശൂര്‍: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി കെപി പ്രകാശ് ബാബു പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍. യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റാണ് അഡ്വക്കേറ്റായ കെപി പ്രകാശ് ബാബു. ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പടെ ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രകാശ് ബാബു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം തൃശ്ശൂരിലെ പൊതുസമ്മേളന വേദിയില്‍ എത്തിയത്.

വധശ്രമം, പ്രേരണ, ഗൂഢാലോചനക്കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കെപി പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.

ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെപി പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ല.

Exit mobile version