പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങന്‍മലയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച്ച രാത്രിയോടെ ഉണ്ടായ തീപിടിത്തത്തില്‍ 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. ശനിയാഴ്ച്ച രാത്രിയോടെ അനങ്ങന്‍ മലയോരഭാഗത്ത് നിന്നാണ് ആദ്യം തീ പടര്‍പിടിച്ചത്.
പിന്നീട് കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ വ്യാപിച്ചു. വരോട്, കോതകുറിശ്ശി, അനങ്ങനടി എന്നീ ഭാഗങ്ങളിലാണ് തീ പടര്‍ന്നത്. നാട്ടുകാരും വനം വകുപ്പ് അധികൃതരും തീയണക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും വിജയിച്ചില്ല. അതെസമയം അനങ്ങല് മലയില്‍ ഉണ്ടായത് കാട്ടുതീ അല്ലെന്നും മനപ്പൂര്‍വ്വം ആരെങ്കിലും തീയിട്ടതാണെന്നാണ് വനം വകുപ്പിന്റെ പ്രാധമിക നിഗമനം.
സംഭവത്തില്‍ വനം വകുപ്പ് തിരുവാഴിയോട് സെക്ഷന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിട്ടുണ്ട്.അനങ്ങന്‍മലയില്‍ കഴിഞ്ഞ രണ്ട് മാസം മുന്‍പുണ്ടായ തീപിടിത്തതില്‍ 20 ഹെക്ടറോളം ഭൂമിയാണ് കത്തിനശിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പോരെ വനം വകുപ്പ് അറസ്റ്റ് ചെയ്യതിട്ടുണ്ട്.
Discussion about this post