മുസ്ലീം സ്ത്രീകള്‍ ശബരിമലയില്‍ എത്തിയത് മതസൗഹാര്‍ദം തകര്‍ക്കാന്‍! അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യം സര്‍ക്കാരിനില്ല; ജസ്റ്റിസ് കെമാല്‍ പാഷ

സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

മലപ്പുറം: മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതി. സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

മുസ്ലീം യുവതി ശബരിമലയിലെത്തിയത് മത സൗഹാര്‍ദം തകര്‍ക്കാനാണ്. അത്തരക്കാര്‍ക്ക് സംരക്ഷണം കൊടുക്കേണ്ട ആവശ്യം സര്‍ക്കാറിനില്ല. വിശ്വാസികളായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ കയറിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version