ഇപിഎസ് പെന്‍ഷന്‍ തുക ഇരട്ടിയാക്കിയേക്കും

ന്യൂഡല്‍ഹി: എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്) പ്രകാരമുളള പെന്‍ഷന്‍ 1,000 രൂപയില്‍ നിന്ന് പെന്‍ഷന്‍ തുക 2,000 രൂപയായി ഉയര്‍ത്തുമെന്ന് സൂചന. പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് ലഭിക്കുന്ന വിവരം. 40 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും

മൂന്ന് ലക്ഷം കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ടാണ് സര്‍ക്കാരിന്റെ കയ്യില്‍ നിലവിലുളളത്. നിലവില്‍ പെന്‍ഷന്‍ സ്‌കീം വിതരണത്തിനായി സര്‍ക്കാര്‍ 9,000 കോടി രൂപയാണ് ചെലവാക്കുന്നത്. എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ഓര്‍ഗനൈസേഷനില്‍ ചേരുന്നവരെല്ലാം പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമാകും.

Exit mobile version