തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ട പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ഭരണത്തിലുള്ളവര്‍ അപകടകരമായ മുദ്രാവാക്യമാണ് മുഴക്കുന്നത്. മതാധിഷ്ഠിത സംവിധാനം കൊണ്ടുവരാനാണ് കേന്ദ്രത്തിലുള്ളവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ അക്രമമാണ് നടക്കുന്നത്. ജനാധിപത്യത്തെ പൂര്‍ണമായും തകര്‍ത്ത് കളയുമെന്ന ആശങ്ക കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജനങ്ങള്‍ക്കുണ്ടായി. ഈ അതൃപ്തിയാണ് ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഈയടുത്ത് അവര്‍ക്കുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വികളെല്ലാം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.