കൊച്ചി: മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ചതിനെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പത്മമഭൂഷന്‍ നല്‍കാന്‍ മാത്രം എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചു. രാജ്യത്തിന് വേണ്ടി ചെറിയ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ ഈ വാദത്തെ സാധൂകരിക്കാന്‍ വേണ്ടി പറഞ്ഞ ഒരു ഉദാഹരണമാണ് സോഷ്യല്‍ മീഡിയയില്‍ കേശവന്‍മാമനായി സെന്‍കുമാര്‍ ട്രോളിനിരയാക്കപ്പെട്ടത്. വാട്‌സപ്പില്‍ കണ്ട ഒരു വാര്‍ത്തയാണ് സെന്‍കുമാര്‍ പ്രസംഗത്തില്‍ പങ്കുവെച്ചത്.
ഹൈദരബാദിലെ പതിനാല് വയസുമാത്രം പ്രായമുള്ള ഒരു കുട്ടി കഷ്ടപ്പെട്ട് പൈസ സ്വരുക്കൂട്ടി ഒരു കമ്പ്യൂട്ടര്‍ വാങ്ങി. അവര്‍ ഹാക്ക് ചെയ്തു. ഇതിന് അവന് ശിക്ഷ കിട്ടി. അതിന് ശേഷം അവന്‍ ഹാക്ക് ചെയ്തത് അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റാണ്. തുടര്‍ന്ന് അവര്‍ ഇവിടെ വന്നു ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോയി.
കുട്ടിക്കെതിരെ കേസെടുക്കുകയല്ല ചെയ്തത്. അവന് എത്തിക്കല്‍ ഹാക്കിങ്ങിന്റെ ട്രെയിനിങ് കൊടുത്തു. ഇന്ന് ലോകത്ത് ഏറ്റവും കൂടതല്‍ ശമ്പളം വാങ്ങുന്ന ആളാണ് അവന്‍. നമ്മുടെ വാട്സ് ആപ്പിലൊക്കെ വന്നിട്ടുണ്ട്. എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.
എന്നാല്‍ ഹൈദരാബാദില്‍ ഇത്തരത്തില്‍ യാതൊരുവിധ സംഭവവും നടന്നിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റ് ആരും ഹാക്ക് ചെയ്തിട്ടുമില്ല. ഡി.ജി.പി പദവി വഹിച്ചിരുന്ന ഒരു വ്യക്തി ഇത്തരം വ്യാജവാര്‍ത്ത പറഞ്ഞതിനെ ട്രോളുകയാണ് സോഷ്യല്‍മീഡിയ.
Sem
വാട്‌സപ്പിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കേശവന്‍മാമന്‍ എന്ന പേരാണ് ട്രോളന്മാര്‍ നല്‍കുന്നത്. സെന്‍കുമാറിന്റെ പ്രസ്താവന വന്നതോട് കൂടി കേശവന്‍മാമനെ കണ്ടുകിട്ടിയ സന്തോഷത്തിലാണ് ട്രോളന്മാര്‍.
Discussion about this post