കൊല്ലം: പത്മഭൂഷണ്‍ നേടിയതിന് നമ്പി നാരായണനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷ. സെന്‍കുമാറിന്റെ പരാമര്‍ശം അപക്വമായിരുന്നുവെന്ന് കെമാല്‍ പാഷ പറഞ്ഞു. ചാരക്കേസില്‍ നമ്പി നാരായണന്റെ എതിര് കക്ഷിയാണ് സെന്‍കുമാര്‍. പ്രായമായ ഒരാള്‍ക്ക് അംഗീകാരം കിട്ടിയപ്പോള്‍ വിവാദമുണ്ടാക്കിയത് ശരിയല്ലന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
സെന്‍കുമാറിനെ വിമര്‍ശിച്ച് നേരത്തെ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും, മന്ത്രി എകെ ബാലനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തെത്തിയിരുന്നു. അംഗീകാരം കിട്ടുന്നവരെ വിമര്‍ശിക്കുന്നത് മലയാളിയുടെ ജനിതക പ്രശ്നമാണെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കോണ്‍ഗ്രസ്.
Discussion about this post