കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന ചടങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി എത്തുന്നതിനും മണിക്കൂറുകള്‍കള്‍ക്ക് മുന്‍പ് വേദിയില്‍ ഇടംപിടിച്ച് കോണ്‍ഗ്രസിന്റെ സ്ഥലം എംഎല്‍എയും എംപിയും.
കുന്നത്തുനാട് എംഎല്‍എ വി പി സജീന്ദ്രനും കെവി തോമസ് എം പിയുമാണ് ചടങ്ങിനെത്തിയത്. ബിജെപിക്ക് യാതൊരു അവകാശവും ഉന്നയിക്കാന്‍ സാധിക്കാത്ത പദ്ധതി പ്രധാനമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ഇന്നലെ അറിയിച്ചത്.
പിന്നീട് ചടങ്ങില്‍ സ്ഥലം എംഎല്‍എയ്ക്ക് ക്ഷണമില്ലെന്ന രീതിയില്‍ ഇന്നലെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും എംഎല്‍എയ്ക്ക് കത്ത് നല്‍കി എന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു.