തിരുവനന്തപുരം: ഇന്ത്യയില്‍ ഇത്രയേറെ ജോലി സാധ്യതകള്‍ ഉള്ളപ്പോള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ വാളെടുത്ത് സോഷ്യല്‍മീഡിയ. സ്വന്തം മകന് ആദ്യം എവിടെയാണെന്ന് പറയൂ ശേഷം നാട്ടിലേയ്ക്ക് ജനങ്ങളെ ഉപദേശിക്കാന്‍ ഇറങ്ങിയാല്‍ മതിയെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മകന് ആദര്‍ശ് അല്‍ഫോണ്‍സ് അമേരിക്കന്‍ കമ്പനിയായ വാര്ഡ്രോബിലാണ് ജോലി ചെയ്യുന്നത്. ഇതാണ് സോഷ്യല്‍മീഡിയ ആയുധമാക്കിയിരിക്കുന്നത്. ജോലിയ്ക്ക് പ്രവേശിച്ചു എന്ന് പറഞ്ഞ് പങ്കുവെച്ച കുറിപ്പ് സ്ക്രീന്‍ഷോര്‍ട്ട് എടുത്ത് വെച്ചാണ് വിമര്‍ശനം. ഇതോടെ നേതാവ് മൗനത്തിലാണ്. വിമര്‍ശനങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രവാസി ഭാരതീയ ദിവസിനായി ഇന്ത്യയിലേക്കെത്തുന്ന ഗള്‍ഫുകാരില്‍ എത്രപേര്‍ സ്വന്തം മക്കളെ പഠനശേഷം നാട്ടിലേക്ക് തിരികെ ജോലിക്കയക്കാന്‍ തയ്യാറാവുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചിരുന്നു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
Discussion about this post