മലപ്പുറം; മലപ്പുറം ജില്ലയുടെ മലയോര പ്രദേശങ്ങള്‍ കൊടും വരള്‍ച്ചയിലേക്ക്. കിണറുകളും, കുളങ്ങളും വറ്റിത്തുടങ്ങിയതോടെ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. മലയോര മേഖലകളില്‍ കിണറുകളിലെ ജലനിരപ്പ് താഴുകയാണ്.
ജില്ലയിലെ പുഴകള്‍ നീര്‍ച്ചാലുകളായി മാറി. പുഴകളില്‍ രൂപപ്പെട്ട ചുറു കുഴികളില്‍ മാത്രമാണ് ഇപ്പോള്‍ വെളളമുള്ളത്. കഴിഞ്ഞ വേനലില്‍ കടുത്ത വരള്‍ച്ചയാണ് മലയോര മേഖലകളില്‍ ഉണ്ടായത്.