കൊച്ചി: പൂരത്തിനും പെരുന്നാളിനുമെല്ലാം ആന ഇടയുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഏറെ ഭയത്തോടെയും മറ്റുമായിരിക്കും പലരും ആനപ്പൂരത്തിന് പോകുന്നത്. അതേസമയം ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ നിരവധി ജീവനുകളും പൊലിഞിട്ടുണ്ട്. ഇവിടെ ഇതാ ആനയുടെ രണ്ടാം പാപ്പാന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒരു നാട് രക്ഷപ്പെട്ട കഥയാണ് നടന്നത്.
തന്റെ ആനയുടെ പെട്ടെന്നുണ്ടായ ഭാവമാറ്റം തിരിച്ചറിഞ്ഞ രണ്ടാം പാപ്പാന് മകനോട് എന്ന പോലെ അടങ്ങടാ എന്ന് പറയുന്ന വീഡിയോ വൈറലാവുന്നു. ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന് ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ രണ്ടാം പാപ്പാന്റെ സ്നേഹത്തിന് മുന്നില്‍ അവന് മുട്ടുക്കുത്തി. സര്‍വ്വവും തകര്‍ത്തെറിയാനുള്ള ദേഷ്യമുണ്ടായിരുന്നിട്ടും കേശവന് പിന്മാറി.
ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന് ശാന്തനായി.
Discussion about this post