മൂന്നാര്‍: കണ്ണന് ദേവന് കമ്പനിയുടെ എസ്റ്റേറ്റിലുള്ള വീട്ടില്‍ തീപിടുത്തം ഉണ്ടായി. അപകടത്തില്‍ വീട്ടമ്മ വെന്തുമരിച്ചു. കണ്ണന് ദേവന്റെ ചൊക്കനാട് എസ്റ്റേറ്റിലെ സൗത്ത് ഡിവിഷനിലുള്ള ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി (58) യാണ് തീ പിടുത്തത്തില്‍ വെന്തുമരിച്ചത്.
രാവിലെ 8 മണിയോടെ ഭര്‍ത്താവ് ഗണേഷന് കമ്പനിയില്‍ ജോലിക്കായി പോയിരുന്നു. തുടര്‍ന്ന് 8.30തോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികള്‍ അവിടുത്തെ വാച്ചര്‍ ചെല്ലയെ വീട്ടിലേക്ക് അയച്ചതോടെയാണ് സംഭവം അറിഞ്ഞത്.
വീട്ടിലെ കിടപ്പുമുറി മുഴുവന്‍ തീപടര്‍ന്ന് പുക നിറഞ്ഞ നിലയിലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷണ്‍മുഖവള്ളിയെ കണ്ടെത്തിയത്. മൂന്നാര്‍ ദേവികുളം പോലീസ് സ്ഥലത്തെത്തി. ഷോട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന. പോലീസിന്റെ വിദഗ്ധ സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. മരിച്ച ഷണ്മുഖവള്ളിക്ക് രണ്ട് മക്കളാണ് ഉള്ളത്.
Discussion about this post