കൊച്ചി: രാഷ്ട്രീയ തിരക്കുകള്‍ക്ക് അവധി നല്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കൊച്ചി ബിനാലെ വേദിയില്‍. ഒരു മണിക്കൂറോളം ആസ്പിന്‍ വാളില്‍ ചിലവഴിച്ച യെച്ചൂരി സ്ഥിരം വേദിയെന്ന ബിനാലെയുടെ ആവശ്യത്തിന് പൂര്‍ണപിന്തുണ നല്‍കിയാണ് മടങ്ങിയത്.
ബിനാലെക്കാഴ്ചകളിലേക്ക് വീണ്ടും വരാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. സംസ്ഥാനത്തെ രാഷ്ട്രീയനയം ശക്തമായി പ്രഖ്യാപിച്ച് ശേഷം സീതാറാം യെച്ചൂരിയെത്തിയത് ബിനാലെക്കാഴ്ചകളിലേക്ക് ഓരോ കലാസൃഷ്ടിയും സമയമെടുത്ത് കണ്ടു.
അടിമകളുടെ ചരിത്രം പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ കലാസൃഷ്ടിക്കൊപ്പം കുറച്ചധികം നേരം ചിലവഴിച്ചു. ഇന്ത്യന്‍ കലാകാരന്മാര്ക്കൊരിടം കിട്ടുന്നതിലും സന്തോഷം സെന്‍കുമാര്‍ വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന യച്ചൂരി കലയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും പറഞ്ഞു. കായല്‍ക്കാഴ്ച കാണാനും ചില ചിത്ര പരീക്ഷണങ്ങള്‍ക്കും യെച്ചൂരി സമയം കണ്ടെത്തി.
Discussion about this post