ജാതിവിവേചനം കേരളത്തിലെമ്പാടും പല രൂപത്തില്‍ ഇപ്പോഴും ഉണ്ടെന്ന് തെളിഞ്ഞു; കാസര്‍കോട്ടെ പന്തിവിവേചനം സര്‍ക്കാരിനെ അറിയിക്കും; വെള്ളാപ്പള്ളി

കാസര്‍കോട്ടെ സംഭവം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലം: പല രൂപത്തിലും ഭാവത്തിലും കേരളത്തില്‍ ഇപ്പോഴും ജാതിവിവേചനം ഉണ്ടെന്ന് കാസര്‍കോട്ടെ സംഭവത്തില്‍ നിന്ന് തെളിഞ്ഞുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാസര്‍കോട്ടെ ക്ഷേത്രത്തില്‍ നടക്കുന്ന പന്തിവിവേചനം ഇപ്പോള്‍ പുറത്തുവരുന്നുവെന്ന് മാത്രമേയുള്ളൂ.

കാസര്‍കോട്ടെ സംഭവം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ട് ബെള്ളൂരിലെ ക്ഷേത്രത്തില്‍ നടക്കുന്ന പന്തിവിവേചനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പലയിടത്തും നടക്കുന്ന ഇത്തരം വിവേചനത്തിനെതിരെ നവോത്ഥാനമുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Exit mobile version