കൊച്ചി: ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് പത്മഭൂഷണ്‍ ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു.
നമ്പി നാരായണന് പുരസ്കാരം ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാന്‍ നമ്മള് ശ്രമിക്കണം. സെന്‍കുമാറിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സെന്‍കുമാര്‍ ബിജെപി അംഗമല്ല. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
നമ്പി നാരായണന് പുരസ്കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. 1994 ല്‍സ്വയം വിരമിച്ച നമ്പി നാരായണന് രാജ്യത്തിന് എന്തു സംഭാവന നല്കി. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട്. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മ പുരസ്കാരം നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുള്‍ ഇസ്ലാമിനും പുരസ്കാരത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.
Discussion about this post