ശബരിമല കര്‍മസമിതിയുടെ ‘ശതം സമര്‍പ്പയാമി’ ചലഞ്ചില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി വീണ്ടും സന്തോഷ് പണ്ഡിറ്റ്. നൂറ് രൂപ ചോദിച്ച ശതം സര്പ്പയാമിക്ക് സന്തോഷ് പണ്ഡിറ്റ് 51,000 രൂപ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഒരുലക്ഷം രൂപ കൂടി ‘ശതം സമര്‍പ്പയാമി’ നല്‍കിയാണ് സന്തോഷ് പണ്ഡിറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പണം കൈമാറിയതിന്റെ രസീതും പണ്ഡിറ്റ് പോസ്റ്റ് ചെയ്തു. അന്ന് പണം കയ്യില്‍ ഇല്ലായിരുന്നുവെന്നും ഇപ്പോള്‍ പണം കിട്ടിയപ്പോള്‍ ഒരുലക്ഷം രൂപകൂടി നല്‍കുന്നുവെന്നാണ് സന്തോഷ്പണ്ഡിറ്റ് വ്യക്തമാക്കി. ഇത് എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. വിമര്‍ശകര്‍ക്ക് വേണ്ടിയാണ് ഇത് കൂടി കൊടുക്കുന്നു എന്ന് കൂടി അദ്ദേഹം പറഞ്ഞു.
Discussion about this post