കൊല്ലം: ശബരിമല കര്‍മ്മ സമിതി നടത്തിയ പരിപാടിക്ക് അമൃതാനന്ദമയിക്ക് പോകാതിരിക്കാമായിരുന്നു എന്നാണ് തന്റെയും അഭിപ്രായമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമൃതാനന്ദമയി ശബരിമല കര്‍മസമിതിയുമായി വേദി പങ്കിടാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിന്നാലെയാണ് ചെന്നിത്തല അഭിപ്രായം വ്യക്തമാക്കിയത്.
കര്‍മ്മസമിതി പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കാന്‍ പാടില്ലായിരുന്നു. അത് അവരുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആര്‍എസ്എസ് അമൃതാനന്ദമയിയെ തെറ്റായ വഴിയിലേക്ക് തള്ളിവിടുകയാണ്.അതില്‍ കുടുങ്ങാതെ മാറി നില്‍ക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കേണ്ടിയിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ട് എന്ന പ്രോഗ്രാമില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Discussion about this post