ഷൊര്‍ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തം വാര്‍ന്ന് ജീവനുവേണ്ടി പിടയുന്നയാളെ തിരിഞ്ഞുനോക്കാതെ ടാക്സി ഡ്രൈവര്‍മാരുടെ കണ്ണില്ലാത്ത ക്രൂരത. ഷൊര്‍ണൂരിന് സമീപം കുളപ്പുള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് മനസാക്ഷിമരവിച്ചവര് കാരണം ജീവന് പൊലിഞ്ഞത്.
ലോറിക്കിടയില്‍ പെട്ട് നാല്പത് വയസുള്ളയാള്‍ ജീവനു വേണ്ടി പിടഞ്ഞപ്പോള്‍ തൊട്ടടുത്തു നോക്കിനിന്ന ടാക്സി ഡ്രൈവര്‍മാരെ ശപിക്കുകയാണ് സൈബര്‍ലോകം.
നടുറോഡില്‍ പരിക്കേറ്റയാള്‍ മിനിറ്റുകളോളം രക്തം വാര്‍ന്നു കിടന്നപ്പോള്‍, ആശുപത്രിയിലെത്തിക്കാന്‍ സ്റ്റാന്‍ഡിലുണ്ടായിരുന്ന ടാക്സിക്കാര്‍ തയ്യാറായില്ലെന്നും, കാറുകളുമെടുത്ത് ഡ്രൈവര്‍മാര്‍ സ്ഥലം വിടുകയായിരുന്നുവെന്ന് ഡോക്ടര്‍ ഷിനു ശ്യാമളന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതേസംഭവത്തില്‍ സംഭവസമയത്ത് ടാക്സി സ്റ്റാന്‍ഡിലുണ്ടായിരുന്ന കാറുകളുടെ നമ്പര്‍ ഉള്‍പ്പടെ കാണിച്ചുകൊണ്ട് ലൈവ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Discussion about this post