കാഞ്ഞിരപ്പള്ളി: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണു, വന്‍ ദുരന്തം വഴിമാറിയത് ഭാഗ്യംകൊണ്ട്. കാഞ്ഞിരപ്പിള്ളി ബസ് സ്റ്റാന്‍ഡിനു സമീപമാണ് ഡ്രൈവര്‍ കൂരാലി സ്വദേശി സന്തോഷ് സീറ്റില്‍ കുഴഞ്ഞു വീണത്. അപ്രതീക്ഷിതമായി ഷുഗര്‍നില താഴ്ന്നതോടെയാണ് സന്തോഷ് തളര്‍ന്നു വീണത്.
കാഞ്ഞിപ്പള്ളി ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ ബസ് സ്റ്റാന്‍ഡ് റോഡില്‍ വെച്ചാണ് സന്തോഷിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്. തളര്‍ന്നു വീഴുന്നതിനു മുന്നേ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചതിനാല്‍ അപകടമൊഴിവായി.
യാത്രക്കാരും നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ സന്തോഷിനെ കാഞ്ഞിരപ്പിള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും മറ്റൊരു ഡ്രൈവര്‍ എത്തിയാണ് സര്‍വ്വീസ് പൂര്‍ത്തീകരിച്ചത്.
Discussion about this post