കോഴിക്കോട്: ശബരിമല കര്‍മ്മസമിതി വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് സ്വാമി ചിദാനന്ദപുരി. ലോക്സഭാ തെരഞ്ഞടുപ്പില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് സ്വാമി ചിദാനന്ദപുരി രംഗത്ത് വന്നിരിക്കുന്നത്.
ശബരിമല കര്‍മ്മസമിതി താത്കാലിക കൂട്ടായ്മയാണ്. അതിനാല്‍ മത്സര രംഗത്തില്ല. സംഘ്പരിവാറിന്റെ ആശയങ്ങളുമായി യോജിക്കാവുന്ന സ്ഥലങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും.ആചാരലംഘനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു