തിരുവനന്തപുരം: കണ്ടെയിനര്‍ ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് തൊഴിലാൡയ്ക്ക് ദാരുണാന്ത്യം. മലയിന്‍കീഴില്‍ മേപ്പുകടയില്‍ കെഡി മാര്‍ബിള്‍സ് ആന്‍ഡ് ഗ്രാനൈറ്റിസിലാണ് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ശരീരത്തിലേക്ക് പതിച്ചു തൊഴിലാളി മരിച്ചത്. മേപ്പുകടയില്‍ വാറുവിളാകത്തു പുത്തന്‍ വീട്ടില്‍ രവി ചന്ദ്രന് (49) ആണ് മരിച്ചത്.
രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ടെയ്നറിനുള്ളില്‍ നിന്നും പുറകു വശത്തേക്ക് നീക്കി വച്ച പത്തോളം മാര്‍ബിളുകള്‍ ലോറിയില്‍ നിന്നും താഴേക്കു പതിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന രവി ചന്ദ്രന്റെ പുറത്തേക്ക് ഇവ പതിക്കുകയായിരുന്നു. നെഞ്ചിന്റെ ഭാഗം വരെ മാര്‍ബിളുകള്‍ വീണു.
മാര്‍ബിള്‍ മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പോലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. കാട്ടാക്കട നിന്നും അഗ്നിശമന സേന എത്തി ക്രോ ബാര്‍ ഉപയോഗിച്ച് മാര്‍ബിളുകള്‍ പൊട്ടിച്ചു നീക്കം ചെയ്ത് രവി ചന്ദ്രനെ പുറത്തെടുത്തു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല ഐഎന്‍ടിയുസി തൊഴിലാളിയായ രവി ചന്ദ്രന് ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ കൂടെയായിരുന്നു. ഭാര്യ ലത, മക്കള്‍ അനീഷ്, പ്രിയങ്ക.
Discussion about this post