ഇന്ധനവില വര്‍ധന; സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

ബസ് കൂലിയും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനും ഉയര്‍ത്തണമെന്നും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അസോസിയേഷന്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധവില വര്‍ധനവില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യബസ് സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ബസ് കൂലിയും വിദ്യാര്‍ത്ഥികളുടെ കണ്‍സഷനും ഉയര്‍ത്തണമെന്നും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അസോസിയേഷന്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബസ് കൂലി എട്ടു രൂപയില്‍ നിന്ന് പത്തുരൂപയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്തണം എന്നാണ് പ്രധാന ആവശ്യം. ഉയര്‍ത്തണമെന്നതാണ് മുഖ്യ ആവശ്യം.

നിലവില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. എല്ലാവിധ യാത്രാ സൗജന്യങ്ങളും നിര്‍ത്തലാക്കുക, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്

Exit mobile version