തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പറുകളില്‍ ഭൂരിഭാഗവും തെറ്റുള്ളതായി ആരോപണം. ചോദ്യപേപ്പറുകളിള് അക്ഷരത്തെറ്റുകളാണ് ഏറെയും. ചോദ്യപേപ്പറുകളിലെ ഇത്തരം തെറ്റുകള്‍ സാങ്കേതിക സര്‍വകലാശാലയിലെ പഠന നിലവാരത്തെയാണ് എടുത്ത് കാണിക്കുന്നതെന്ന് സേവ് എജ്യുക്കേഷന്‍ കമ്മറ്റി സെക്രട്ടറി എം ഷാജര്‍ഖാന്‍ വ്യക്തമാക്കി.
സര്‍വ്വകലാശാല തെയ്യാറാക്കിയ എല്ലാ ചോദ്യപേപ്പറുകളിലും ശരാശരി 7 മുതല്‍ 27 വരെ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇലക്ട്രോണിക് ഡിവൈസസ് ആന്റ് സര്‍ക്യൂട്ട്സ് പരീക്ഷാ ചോദ്യപേപ്പറിലാണ് ഏറ്റവും കൂടുതല്‍ തെറ്റുകളുടെ കടന്നകൂടിട്ടുള്ളത്. ഒരു ചോദ്യ പേപ്പറില്‍ ആകെയു 20 ചോദ്യങ്ങളില്‍ ഭാഷാപരമായ 27 തെറ്റുകളാണുള്ളത്.
പരീക്ഷകളിലെ നിലവാരത്തകര്‍ച്ചയുടെ സാഹചര്യത്തില്‍ പരീക്ഷയുടെ ചുമതല മാതൃ സര്‍വകലാശാലകളെ ഏല്‍പ്പിക്കണമെന്ന് സേവ് എജ്യുക്കേഷന്‍ കമ്മറ്റി സെക്രട്ടറി എം ഷാജര്‍ഖാന്റെ പറഞ്ഞു. കെടിയുവിന്റെ കീഴില്‍ 156 എഞ്ചിനിയറിങ് കോളേജുകളാണ് പ്രവര്‍ത്തിക്കുന്നത്. വ്യാകരണം മാറുമ്പോള്‍ അര്‍ത്ഥം മാറുമെന്നും പോലും അതികൃതര്‍ ഓര്‍ക്കുന്നതു പോലുമില്ല.
Discussion about this post