കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ തനിക്ക് നേരെ ഇപ്പോഴും വധ ഭീഷണി ഉണ്ടെന്ന് ബിന്ദു. ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച്ച പിന്നിട്ടും താനിപ്പോഴും ജീവിക്കുന്നത് ഭീഷണികളുടെ നടുവിലാണെന്നും സമൂഹമാധ്യമങ്ങളില്‍ തന്റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും ബിന്ദു പറഞ്ഞു. ഇക്കാര്യം താന്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അവരും ആക്രമണസാധ്യത തള്ളിക്കളയുന്നില്ലെന്നും ബിന്ദു പറഞ്ഞു.
അതേ സമയം ശബരിമലയില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞത് കാരണം ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗയ്ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നും കനകദുര്‍ഗയുടേത് തടവിന് തുല്യമായ സ്ഥിതിയാണെന്നും ബിന്ദു പറഞ്ഞു.
സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പോലീസടക്കം മൂന്ന് പോലീസുകാരെയാണ് ബിന്ദുവിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവര്‍ക്ക് കാവലുണ്ട്.
Discussion about this post