ആലപ്പുഴ: പലതരം കല്യാണ കുറികള്‍ നാം കണ്ടിട്ടുണ്ട്. ലളിതവും ആര്‍ഭാടവുമായി പുത്തന്‍ ആശയങ്ങളില്‍ അങ്ങനെ പലതരം. ഇപ്പോള്‍ അത്തരത്തിലൊരു കല്യാണ കുറിയാണ് സമൂഹമാധ്യമങ്ങളില്‍ മൊത്തം വൈറലാകുന്നത്. ആര്‍ഭാടവും ലളിതവും ഒന്നുമല്ല, രാജ്യസ്നേഹമാണ് കത്തുകളില്‍ നിറഞ്ഞിരിക്കുന്നത്.
ഒരു വശത്ത് വിവാഹ ക്ഷണവും മറുവശത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവുമാണ് അച്ചടിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടംപിടിച്ചിരിക്കുകയാണ് വ്യത്യസ്തമായ ഈ ക്ഷണക്കത്ത്.
ആലപ്പുഴ സ്വദേശിയായ റമീസാണ് വിവാഹക്ഷണക്കത്തില്‍ ഭരണഘടനയുടെ ആമുഖം കൂടി ചേര്‍ത്തത്. രാജ്യ സ്നേഹം വിളിച്ച് കൂവി നടക്കാതെ കത്തില്‍ ലൡതമായി ആവിഷ്കരിച്ചിരിക്കുകയാണ് റമീസ്.
Discussion about this post