തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം അനിവാര്യമാണെന്നും ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ഹര്‍ത്താലുകള്‍ നാടിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം കേരളത്തിന്റെ പുനര്‍നിര്‍മ്മിതി അടിയന്തരപ്രധാന്യം അര്‍ഹിക്കുന്നതായി ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. പ്രളയ പുനര്‍നിര്‍മ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണമെന്നും സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി.
Discussion about this post