സംസ്ഥാനത്തെ റിപ്പബ്ലിക്ക് ദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഗവര്‍ണര്‍

വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും

തിരുവനന്തപുരം: ഇന്ന് രാജ്യമെമ്പാടും എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അഭിവാദ്യം സ്വീകരിച്ചു.

സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് അസൂത്രണം ചെയ്തിരിക്കുന്നത്.വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും. ചടങ്ങില്‍ പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്‌കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകള്‍ മികച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു

Exit mobile version