ഇടുക്കി: ചെറുതോണിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ പരാതി.മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കരാറുകാരന്‍ ജോലിയെടുപ്പിച്ചതെന്നാണ് പരാതി.
മരിച്ച യുവാവിന് ഭാരവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും തൊഴിലാളികളെ എത്തിച്ച കാര്യം കരാറുകാരന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചില്ലെന്നുമാണ് ആരോപണം.
ചൊവ്വാഴ്ചയാണ് കോണ്ക്രീറ്റ് മിക്‌സിംഗ് മെഷീന്‍ നാല്‍പ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് അസം സ്വദേശിയായ ഇരുപത്കാരന്‍ നജ്‌റുള്‍ ഇസ്ലാം മരിച്ചത്.