സൈബര്‍ലോകത്തെ കണ്ണീരിലാഴ്ത്തി ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹവീഡിയോ

ബംഗളൂരുവില്‍ നഴ്‌സായിരുന്ന ആന്‍ലിയയുടെ ദുരൂഹമരണത്തിന് പിന്നാലെ നൊമ്പരപ്പെടുത്ത അവളുടെ ഡയറിക്കുറിപ്പുകള്‍ കണ്ണീരോടെയാണ് മലയാളി വായിച്ചത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കണ്ണീരുപടര്‍ത്തുകയാണ് ആന്‍ലിയയുടെയും ജസ്റ്റിന്റെയും വിവാഹവീഡിയോ.

നിറഞ്ഞചിരിയോടെ പുതുജീവിത സ്വപ്‌നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കാലെടുത്ത വച്ച ആന്‍ലിയയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് എല്ലാവരും.
വെള്ളാരം കണ്ണുകളുള്ള സുന്ദരി ആന്‍ലിയ ഗോള്‍ഡനും ചുവപ്പും നിറങ്ങളിലുള്ള ഗൗണ്‍ അണിഞ്ഞ് അതീവ സുന്ദരിയായാണ് വിവാഹദിനത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

2018 ഓഗസ്റ്റ് 25നാണ് ആന്‍ലിയയെ കാണാതായത്. ഭര്‍ത്താവ് ജസ്റ്റിനാണ് ആന്‍ലിയയെ കാണാനില്ലെന്നു പൊലീസിനോട് പറയുന്നത്. പക്ഷേ ആ വിവരം ആന്‍ലിയയുടെ മാതാപിതാക്കളെ അറിയിച്ചില്ല. റെയില്‍വേ പൊലീസില്‍ നിന്നായിരുന്നു ഹൈജിനസിനെ മകളെ കാണാനില്ലെന്ന വിവരം അറിയിക്കുന്നത്. പരീക്ഷയെഴുതാന്‍ ബെംഗളൂരുവിലേക്ക് താന്‍ ട്രെയിന്‍ കയറ്റി വിട്ടതാണെന്നായിരുന്നു ജസ്റ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഹൈജിനസിന് കിട്ടിയ വിവരം. പിന്നീട് ആന്‍ലിയയുടെ മൃതദേഹം പെരിയാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Exit mobile version