ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശവുമായി സുപ്രീം കോടതി. കൈയ്യൂക്കും അധികാരവും ഉപയോഗിച്ചു വിധി അട്ടിമറിക്കാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു വിമര്‍ശനം.
അന്തിമ വിധി പറഞ്ഞ കേസില്‍ വീണ്ടും ഹര്‍ജിയുമായി വന്നാല്‍ ചെലവ് നല്‍കേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്കി. തൃശ്ശൂര്‍ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് പള്ളി കേസില്‍ യാക്കോബായ വിഭാഗം നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഹര്‍ജി കോടതി തള്ളി. മലങ്കര സഭക്ക് കീഴിലെ മുഴുവന്‍ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്നു മുമ്പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Discussion about this post