തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകള്‍, മറ്റ് പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി.
ദേശീയ- സംസ്ഥാനപാതകളും മറ്റ് പ്രധാനപാതകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടിയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ റോഡിന് കേടുപാടുകള്‍ വരുത്തുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും റോഡുകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കോടതിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
Discussion about this post