തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന സൂചന. തിരുവനന്തപുരത്ത് നിന്ന് നാലരമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടേക്ക് എത്താന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴിയാണ് ഇതില്‍ പ്രധാനം.
അത് കൂടാതെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ആദിവാസി കുടുംബങ്ങളില്‍ നിന്ന് ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വ്യാപാരം തുടങ്ങാന്‍ പലിശ രഹിത വായ്പ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇടനാഴി പദ്ധതി, കാരുണ്യ പദ്ധതി ആയുഷ്മാന്‍ പദ്ധതിയുമായി സംയോജിപ്പിക്കല്‍, സോളാര്‍ പദ്ധതി വ്യാപിപ്പിക്കല്‍ എന്നിവയും സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. പ്രവാസികള്‍ക്കായുള്ള പദ്ധതികളും നയപ്രഖ്യാപനത്തില്‍ ഇടം നേടിയിട്ടുണ്ട്.
Discussion about this post