കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള പദ്ധതിയയ്ക്ക് തുടക്കം. ഉഡാന്‍ സര്‍വീസുകള്‍ക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന് തുടക്കമായത്.
ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആണ് ആദ്യ സര്‍വീസ് തുടങ്ങിയത്. കണ്ണൂരില്‍ നിന്നും കേരളത്തിന് പുറത്തേയ്ക്കായി ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് ആരംഭിച്ചത്. ഉഡാന്‍ അടിസ്ഥാനത്തില്‍ സ്പൈസ് ജെറ്റും ഉടന്‍ സര്‍വീസ് ആരംഭിക്കും എന്ന് വിമാന കമ്പനി അധികൃതര്‍ അറിച്ചു.
നിലവിലുള്ള ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ ഗാസിയാബാദിലേക്ക് ലേക്ക് കൂടി സര്‍വീസ് തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കി. പുതുതായി തുടങ്ങുന്ന വിമാനത്താവളം എന്ന നിലയില്‍ ഉഡാന്‍ സര്‍വീസ് നഷ്ടമാകുമെന്നതിനാല്‍ കിയാല്‍ ആദ്യം പിന്മാറിയിരുന്നു. പിന്നീട് കേന്ദ്രം പ്രത്യേക ഇളവുകള്‍ നല്‍കിയാണ് സര്‍വീസുകള്‍ തുടങ്ങിയത്. മണിക്കൂറിനു 2500 രൂപ നിരക്കില്‍ ആയിരിക്കും ടിക്കറ്റുകള്‍.